domestic workerകുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ​ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

കുവൈത്ത് സിറ്റി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ​ഗാർഹിക തൊഴിലാളികളെ domestic worker റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. ഇന്ത്യ, നേപ്പാൾ, വിയറ്റ്നാം,മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. അൽ-ദുറ കമ്പനി ഫോർ ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ മുഹമ്മദ് ഫഹദ് അൽ സുവാബി ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വീട്ട് ജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി ധാരണ രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനം നൽകുവാനാണ് കമ്പനി ശ്രദ്ധ കൊടുക്കുന്നതെന്നും ലേബർ ഓഫീസുകളുമായി മത്സരിക്കാനോ ലാഭമുണ്ടാക്കാനോ ശ്രമിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള റിക്രൂട്ട്മെന്റ് തുടരും. പ്രൊഫഷണൽ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും കമ്പനിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ സുവാബി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *