കുവൈത്ത് സിറ്റി; കുവൈത്തിൽ പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഒരു മരണം.ദേശീയ ഗാർഡ് മേജർ മിഷാൽ ഖാലിദ് kuwait police അൽ ഖാസിനാണ് മരിച്ചത്. അൽ വഫ്രയിലാണ് അപകടമുണ്ടായത്. ഗ്ലൈഡറിൽ നിന്ന് ചാടുന്നതിനിടെ ഒരു യുവാവിന് അപകടം സംഭവിച്ചതായി ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സംഘം ഇവിടേക്ക് എത്തുകയും രക്ഷാപ്രവർത്തനം തുടങ്ങുകയുമായിരുന്നു. ഫേറൻസിക് എമർജൻസി വിഭാഗവും സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഡെപ്യൂട്ടി അറ്റോർണി ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR