കുവൈത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യം. best dog food. ഇക്കാര്യം ഉന്നയിച്ച് മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തി. തുടങ്ങിയ കാർഷിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും തെരുവ് നായ്ക്കള്ഡ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യവുമായി അംഗങ്ങൾ മുന്നോട്ടുവന്നത്. ഇത് സംബന്ധിച്ച് അംഗങ്ങൾ മുൻസിപ്പൽ കൗൺസിൽ പ്രസിഡൻറ് നിർദ്ദേശങ്ങൾ സമർപ്പിച്ചു. തെരുവ് നായ്ക്കളുടെ എണ്ണം സമീപകാലത്ത് റസിഡൻസി പ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപിച്ചിട്ടുണ്ടെന്ന് ഈ കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശങ്ങളെ പൗരന്മാരുടെയും താമസിക്കാരുടെയും സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം 20000 ൽ അധികം ആണെന്നാണ് കണക്കാക്കുന്നത്. പേവിഷ ബാധ അടക്കമുള്ള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നതെന്നും മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1