കുവൈത്ത് സിറ്റി; കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിലെ weather station കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മേഘാവൃതമായ അന്തരീക്ഷവും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് സിറ്റിയിൽ ആണഅ ഏറ്റവും കൂടുതൽ മഴ പെയ്തത്. 2.6 മില്ലീമീറ്റർ മഴയാണ് ഇവിടെ കഴിഞ്ഞ ദിവസം പെയ്തത്. ജഹ്‌റയിൽ ആണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇവിടെ 1.8 മില്ലീമീറ്റർ മഴയാണ് പെയ്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1