കുവൈത്ത് സിറ്റി;കുവൈത്തിൽ പ്രവാസി അധ്യാപകർക്ക് തൊഴിൽ അവസരം. 2023–24 അധ്യയന വർഷത്തേക്കുള്ള primary ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, ഫ്രഞ്ച്, മാത്സ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കാണ് അവസരം. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ വിദേശികൾക്കും അപേക്ഷിക്കാം.ഉയർന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ അനുമതിയതോടെയാണ് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1