കുവൈത്തിലെ ഹോം ബിസിനസ് ഉടമകൾക്ക് ഇലക്ട്രോണിക് പെയ്മെൻറിനായി ലിങ്കുകൾ online bank account നൽകാൻ പ്രാദേശിക ബാങ്കുകൾ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കും എന്ന ഭയം കൊണ്ടാണ് ബാങ്കുകൾ ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത്. അതേസമയം ഒരു കമ്പനി സ്ഥാപിക്കുന്നതിനും നിക്ഷേപം അഭ്യർത്ഥിക്കുന്നതിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മറ്റു ബാങ്കുകൾ കർശനമായ നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്. നിലവിൽ തങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പെയ്മെൻറ് ഏജൻറുമാർ കുവൈത്ത് സെൻട്രൽ ബാങ്കിന് പരാതി നൽകിയതായി വൃത്തങ്ങൾ പറഞ്ഞു. ഇലക്ട്രോണിക് പെയ്മെൻറ് ഗേറ്റ് വേ സേവനവും പെയ്മെന്റുകൾ തീർപ്പാക്കാൻ അവരെ പ്രാപ്തമാക്കുന്ന പെയ്മെൻറ് ഓഫ് സെയിൽ ഉപകരണങ്ങളും അവരുടെ വ്യക്തിഗത ഉപഭോക്താക്കൾക്ക് ലഭിക്കാതിരിക്കുന്നത് സംബന്ധിച്ച വിവരങ്ങളാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സെൻട്രൽ ബാങ്കിൽ നിന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് നേടിയിട്ടുള്ളവർ ഈ സേവനം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. നിലവിൽ സേവനങ്ങൾ നൽകാതെ ബാങ്കുകളുടെ കർശനമായ നിലപാടുകൾ സ്വീകരിക്കുന്നത് ബിസിനസ് വിപുലീകരണത്തെ വരെ പിന്നോട്ട് വലിക്കുകയാണെന്നാണ് വൃത്തങ്ങൾ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg