കുവൈത്ത് സിറ്റി:
സ്വദേശികൾ അല്ലാത്തവർക്ക് ആരോഗ്യ മന്ത്രാലയത്തിലെ 214 തസ്തികകളിലെ റിക്രൂട്ട്മെന്റിന് സിവിൽ സർവ്വീസ് കമ്മീഷൻ ഏർപ്പെടുത്തിയ നിരോധനം നീക്കി .57 ഡോക്ടർമാർ, 131 നേഴ്സിംഗ് സ്റ്റാഫ്, 23 ടെക്നീഷ്യൻസ്, മൂന്ന് ഫാർമസിസ്റ്റുകൾ എന്നീ തസ്തികകളിലെ റിക്രൂട്ട്മെന്റിനുള്ള നിരോധനമാണ് അധികൃതർ നീക്കിയത്. ഇതുസംബന്ധിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.2022-2023 സാമ്പത്തിക വർഷത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റിൽ മേൽപ്പറഞ്ഞ തസ്തികകൾ നിലനിർത്താൻ സിഎസ്‍സി ധനമന്ത്രാലയത്തിനും നിർദ്ദേശം നൽകിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JTOIii8MVyw1u9lT5yK48q