കുവൈറ്റ് സിറ്റി: കരിഞ്ചന്തയിൽ വിന്റർ വണ്ടർലാന്റ് ടിക്കറ്റ് വിൽക്കുന്നത് തടയാൻ പുതിയ സംവിധാനങ്ങൾ വികസിപ്പിച്ച് നിയന്ത്രിക്കുമെന്ന് winter wonderland tickets വിനോദ പരിപാടികളുടെ സംഘാടക സമിതി അറിയിച്ചു. അന്താരാഷ്‌ട്ര വിനോദ പരിപാടികളിൽ പിന്തുടരുന്ന സുരക്ഷ, ഓർഗനൈസേഷൻ എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് വിന്റർ വണ്ടർലാൻഡ് പ്രവർത്തിക്കുന്നതെന്നും അനുവദനീയമായ പരമാവധി തലത്തിലെത്താൻ നിർദ്ദിഷ്ട ശേഷി ക്രമേണ വർദ്ധിക്കുമെന്നും അവർ സൂചിപ്പിച്ചു. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്ന കേസുകൾ വർദ്ധിച്ച് വരുന്നതായും ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. അത്തരം കുറ്റകൃത്യം ചെയ്യുന്നവരെ നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായാണ് കൈകാര്യം ചെയ്യുമെന്നും വൃത്തങ്ങൾ വിശദീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7