ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിന് അഭിനന്ദനം അറിയിച്ച് കുവൈറ്റ് സ്കൈ ഡൈവ് ടീം അംഗങ്ങൾ indoor skydiving. സ്‌പോർട്‌സ് പബ്ലിക് അതോറിറ്റിയുടെ സഹകരണത്തോടെ കുവൈറ്റ് സ്കൈ ഡൈവ് ടീം അംഗങ്ങൾ ഖത്തറിന് അഭിനന്ദനം അറിയിച്ചു കൊണ്ട് കുവൈത്തിന്റെ ആകാശത്ത് നിരവധി പാരച്യൂട്ട് ജമ്പുകൾ നടത്തി. കുവൈറ്റ് സ്കൈ ഡൈവ് ടീം അംഗങ്ങളായ ഇബ്രാഹിം യാക്കൂബ് അൽ-റുബയാൻ, സലാ യൂസഫ് അൽ-യഖൗത്ത്, അബ്ദുൾ റഹ്മാൻ അലി അൽ-ഫൈലകാവി, സേലം ബദർ അൽ-ജൻഡാൽ, മൊഅത്ത് അലി അൽ-അബ്ദുല്ല എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഖത്തറി ജനതയ്ക്കും ഖത്തർ അമീറിനുമുള്ള കുവൈറ്റ് ജനതയുടെ സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും പ്രതീകമാണ് ഈ പരിപാടിയെന്ന് അവർ പറഞ്ഞു. ഈ സന്ദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള കരുത്തും അടുത്ത ബന്ധവും പ്രകടമാക്കുന്നു എന്നും കുവൈറ്റ് സ്കൈ ഡൈവ് ടീം അംഗങ്ങൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q