കുവൈത്ത് സിറ്റി; കുവൈത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച വിന്റർ വണ്ടർലാൻഡിൽ സന്ദർശന തിരക്ക്winter wonderland tickets. ഇതോടെ വരും ദിവസങ്ങളിൽ പാർക്കിലേക്കുള്ള ടിക്കറ്റുകളുടെ എണ്ണം കൂട്ടും. കൂടുതൽ ആളുകളെ പാർക്കിൽ ഉൾക്കൊള്ളുന്നതിനായി പ്രതിദിനം വിൽക്കുന്ന ടിക്കറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുമെന്നാണ് വിന്റർ വണ്ടർലാൻഡ് കുവൈറ്റ് അറിയിച്ചിരിക്കുന്നത്. ടിക്കറ്റുകളുടെ ലഭ്യതക്കുറവും കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപനയും സംബന്ധിച്ച പരാതികൾ വർധിച്ചതോടെയാണ് പുതിയ തീരുമാനം. വിന്റർ വണ്ടർലാൻഡ് പ്രവർത്തനം ആരംഭിച്ചതു മുതൽ ആയിരക്കണക്കിന് സന്ദർശകർ വെബ്‌സൈറ്റ് വഴി പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് സംഘാടകർ പറഞ്ഞു. “അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ഏറ്റവും ഉയർന്ന സുരക്ഷയുമായാണ് പദ്ധതി പ്രവർത്തിക്കുന്നത്, അതിനാൽ പാർക്കിലേക്ക് പ്രവേശിപ്പിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം നിർണ്ണയിക്കുകയും, അത് അനുവദനീയമായ പരമാവധി ആളുകളെ പ്രവേശിപ്പിക്കാനായി വരും ദിവസങ്ങളിൽ ടിക്കറ്റ് വിൽപ്പന ക്രമേണ വർദ്ധിപ്പിക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാത്ത രീതിയിൽ കൂടുതൽ ആളുകളെ പാർക്കിലേക്ക് പ്രവേശിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q