കുവൈത്ത് സിറ്റി : കുവൈത്തിലെ വിന്റർ വണ്ടർലാൻഡ് ടിക്കറ്റ് കരിഞ്ചന്തയിൽ തകൃതിയായി വിൽപ്പന viagogo tickets നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസമാണ് പാർക്ക് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ടിക്കറ്റിന് വൻ ഡിമാന്റ് ആയിരുന്നു. ആദ്യം ദിനത്തിലെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റ് തീരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതായി പരാതി ഉയർന്നത്. ഔദ്യോഗിക നിരക്കിനെക്കാൾ ഇരട്ടിയിലധികം വിലയ്ക്കാണ് ഈ ടിക്കറ്റ് വിൽപ്പന. സോഷ്യൽ മീഡിയകൾ വഴിയാണ് ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നത്. പാർക്കിലേക്കുള്ള ടിക്കറ്റിന് 5 ദിനാറാണ് വില, എന്നാൽ കരിഞ്ചന്തയിൽ ഈ ടിക്കറ്റിന് 40 ദിനാറാണ് ഈടാക്കുന്നത്. ഡിസംബർ 11 നാണ് കുവൈത്തിലെ ഏറ്റവും വലിയ വിനോദ പാർക്കുകളിൽ ഒന്നായ വിന്റർ വണ്ടർ ലാന്റിന്റെ പ്രവർത്തനം തുടങ്ങിയത്. ഉദ്ഘാടന ദിവസത്തിനു തലേന്ന് തന്നെ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് വില്പന പൂർത്തിയായതായി സംഘാടകർ അറിയിച്ചിരുന്നു. നിലവിൽ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന നടക്കുന്ന വിഷയത്തിൽ എത്രയും പെട്ടെന്ന് അധികൃതർ ഇടപെടണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q