കുവൈത്ത് സിറ്റി; കുവൈത്തിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം best hospitals in the world. സംഭവത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒമരിയ പ്രദേശത്താണ് അപകടം നടന്നത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് വീടിന്റെ മേൽക്കൂര തകർന്ന് വീണത്. ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻ ആന്റ് മീഡിയ വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ സെൻട്രൽ ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ഫർവാനിയ സെന്റർ, സർച്ച് ആന്റ് റസ്ക്യൂ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യാേഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഒരു അറബ് തൊഴിലാളയെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ആദ്യം കണ്ടെത്തിയത്. ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഈ തൊഴിലാളിയുടെ പരിക്ക് ഗുരുതരമാണ്. ബാക്കി 3 ഏഷ്യൻ പൗരന്മാരായ പ്രവാസി തൊഴിലാളികൾക്കാണ് പരിക്കേറ്റത്. അവർ മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn