കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിലെ പൊളിക്കുന്ന ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അകത്ത് കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വൈകിട്ട് 6:56 നാണ് ഇത് സംബന്ധിച്ച സന്ദേശം അഗ്നിശമന സേനയുടെ ഓപ്പറേഷൻ റൂമിൽ ലഭിച്ചത്. ഇതോടെ അഗ്നിശമന സേന സ്ഥലത്തേക്ക് കുതിച്ചെത്തുകയും ടവറിന്റെ മൂന്നാം നിലയിൽ ഉണ്ടായ തീ അണക്കുകയുമായിരുന്നു ആകെ 15 നിലകളാണ് കെട്ടിടത്തിനുള്ളത് വിവിധ യൂണിറ്റുകളിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ കൂടുതൽ പടരാതെ നിയന്ത്രിച്ചതായി വകുപ്പ് വിശദീകരിച്ചു.സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt