കുവൈത്ത് സിറ്റി; ജോലിസ്ഥലത്തെ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനായ ഡോക്ടറെ മർദ്ദിച്ച മറ്റൊരു ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. dr google ജോലിസ്ഥലത്ത് തർക്കമുണ്ടാകുകയും ഇതിന്റെ വൈരാഗ്യത്തിൽ പ്രതിയായ ഡോക്ടർ സഹപ്രവർത്തകന്റെ ഓഫീസിൽ അധിക്രമിച്ച് കയറി അയാളെ മർദ്ദിക്കുകയായിരുന്നു. കേസിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടോഴ്സ് വിഭാഗം മേധാവിയാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വർഷത്തെ കഠിന തടവാണ് ഇയാൾ അനുഭവിക്കേണ്ടത് അപ്പീൽ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. തന്റെ കക്ഷിയെ ഓഫീസിൽ കയറി മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് ഇരയുടെ വക്കീൽ കോടതിയെ അറിയിച്ചത്. പ്രതി ഇയാളെ മർദ്ദിക്കുന്നത് കണ്ടതായി മറ്റ് രണ്ട് ഡോക്ടർമാർ സാക്ഷി പറയുകയും ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR