കുവൈത്ത് സിറ്റി: കുവൈത്തില്‍ കോളേജിന്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
അര്‍ദ്രിയ വ്യവസായ മേഖലയിലെ ഒരു കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, അന്വേഷണ വിഭാഗം, ഫോറന്‍സിക് വകുപ്പ്, ഫോറന്‍സിക് ഡോക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് മൃതദേഹങ്ങളും ഫോറന്‍സിക് വിഭാഗത്തിന് കൈമാറാന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുവൈത്തില്‍ പ്രവാസി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരണപ്പെട്ടിരുന്നു. കുവൈത്തിലെ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയന്‍സ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഈജിപ്ത് സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB