രാജ്യത്ത് മൂടൽമഞ്ഞ് മുന്നറിയിപ്പ്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി മുതൽ മൂടൽമഞ്ഞ് കാരണം രാജ്യത്ത് ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും സഹായം ആവശ്യമുള്ള സാഹചര്യത്തിൽ മന്ത്രാലയവുമായി ആശയവിനിമയം നടത്താനും ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. എന്ത് ആവശ്യം ഉണ്ടായാലും മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന നിർദേശമാണ് പൗരന്മാർക്കും താമസക്കാർക്കും നൽകിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB