കൊല്ലം: ചടയമംഗലത്ത് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ള(24) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കിഷോര്‍ കുമാര്‍ കുവൈത്തിൽ നിന്നും നാട്ടിലെത്തിയ ദിവസമായിരുന്നു ലക്ഷ്മിയുടെ ആത്മഹത്യ. കിഷോര്‍ വീട്ടിലെത്തിയതിന് പിന്നാലെ കിടപ്പുമുറി അടച്ചിട്ടനിലയിലാണ് കണ്ടതെന്നും തുടര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോള്‍ ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നുമായിരുന്നു മൊഴി. അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികപീഡനമാണ് ലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu