കുവൈറ്റ് സിറ്റി: കുവൈറ്റില് കഴിഞ്ഞ ദിവസം ഇന്ത്യക്കാരന് കൊല്ലപ്പെട്ട സംഭവത്തില് സ്വദേശി അറസ്റ്റിലായി സബാഹ് അല് അഹമ്മദ് പ്രദേശത്തെ വസതിയിലായിരുന്നു ഇന്ത്യകാരനെ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത് ഇപ്പോൾ അറസ്റ്റിലായ സ്വദേശി യുവാവ് തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത് താൻ എത്തുമ്പോൾ . രക്തം വാര്ന്ന് കിടക്കുന്ന നിലയിൽ ഇന്ത്യക്കാരനെ കണ്ടതായും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെനും തൊഴിലുടമയുടെ മകനായ ഇയാള് പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല് സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള് വാക്ക് തർക്കത്തിനിടെ ഇയാൾ ഇന്ത്യകാരനെ കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിയുകയായിരുന്നു അതേസമയം, കൊല്ലപ്പെട്ട ഇന്ത്യക്കാരനെക്കുറിച്ച് കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5