കുവൈറ്റിലെ ഫർവാനിയയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഷ്യൻ പ്രവാസി മരിച്ചു. പ്രവാസി യുവാക്കൾ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫർവാനിയ, ജലീബ് അൽ-ഷുയൂഖ് ഫയർ സ്റ്റേഷനുകളിലെ ഫയർ സർവീസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്രവർത്തകരാണ് രക്ഷിച്ചത്. മരിച്ചയാളെ അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ