
കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി(43) യാണ് മരണപ്പെട്ടത്. കുവൈറ്റിലെ അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമനടപടികൾ OICC കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 1.30-ന് സബാഹ് മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അൽ ജാബർ ആശുപത്രിയിലെ ജീവനക്കാരിയായ പ്രിൻസി പോളിയാണ് ഭാര്യ. ഡിയോൺ, ദിയ, ദിവ എന്നിവർ മക്കളാണ്.