കുവൈറ്റിലെ ഈ ആശുപത്രിയിൽ ചികിത്സാ ഫീസ് ഇനി ഈ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അടയ്ക്കാം 

കുവൈത്തിൽ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കൽ സർക്കാർ ഇലക്ട്രോണിക് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ തസ്‌ദീദ്’ വഴി നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലെ നടപടികൾ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പണമടയ്ക്കൽ നടപടികൾ ലളിതമാക്കാനും രോഗികൾക്കും മറ്റ് സേവനങ്ങൾ തേടിയെത്തുന്നവർക്കും കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.അതെ സമയം 

ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടുകൾ പ്രകാരം,  പ്രതിവർഷം ഏകദേശം 20 ലക്ഷം രോഗികളാണ് ഫർവാനിയ ആശുപത്രിയിൽ ചികിത്സയ്ക്കും മറ്റ് ആരോഗ്യ സേവനങ്ങൾക്കുമായി എത്തുന്നത്. ഇതിൽ ഏകദേശം 50 ശതമാനം പേരും ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരായവരാണ്. . അതായത്, പ്രതിവർഷം ഏകദേശം 10 ലക്ഷം പേരാണ് ഫീസ്  അടയ്ക്കേണ്ടത്. പ്രതിവർഷം ഏകദേശം 5,52,272  രോഗികളാണ് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സേവനം തേടുന്നത്. കൂടാതെ, പ്രതിദിനം ശരാശരി 150 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രിയിലെ സേവനങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് പരിശോധനകളുടെ കണക്കുകളും. ഏകദേശം 5,000 തരത്തിലുള്ള ലബോറട്ടറി പരിശോധനകളും 500 തരത്തിലുള്ള റേഡിയോളജി പരിശോധനകളും ഫീസ് പട്ടികയിൽ ഉൾപ്പെടുന്നു.

നേരത്തേ ഫീസ് ഈടാക്കുന്നതിനായി ഉപയോഗിച്ചിരുന്ന കൈയെഴുത്ത് രേഖകളും പേപ്പർ രജിസ്റ്ററുകളും അടിസ്ഥാനമാക്കിയുള്ള സംവിധാനം ആശുപത്രിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പഴയ സംവിധാനത്തിൽ മനുഷ്യ ഇടപെടൽ കൂടുതൽ ആവശ്യമാകുകയും , രോഗികൾക്ക് നൽകുന്ന ചികിത്സാ നടപടികളുമായോ സേവനങ്ങളുമായോ ഫീസ് രേഖപ്പെടുത്തൽ സംവിധാനം നേരിട്ട് ബന്ധിപ്പിക്കുകയോ ചെയ്തിരുന്നില്ല.ആശുപത്രിയിലെ സേവനങ്ങളുടെ വ്യാപ്തിക്ക് അനുസൃതമായി അക്കൗണ്ടിങ് വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരുടെ അഭാവവും വെല്ലുവിളിയായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version