Kuwait tourism initiative; ഗൾഫ് യാത്രകൾ കൂടുതൽ ആകർഷകമാക്കാൻ കുവൈത്ത്; വിനോദസഞ്ചാര വികസനത്തിന് പുത്തൻ ചുവടുവെപ്പ്

Kuwait tourism initiative ; ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കിടയിലുള്ള വിനോദസഞ്ചാര യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം രംഗം കൂടുതൽ സജീവമാക്കുന്നതിനുമായി കുവൈത്തും ബഹ്‌റൈനും സഹകരണം ശക്തമാക്കുന്നു. പരമ്പരാഗത ഉഭയകക്ഷി സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന സംയുക്ത ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.
ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ-സൈറഫിയും ബഹ്‌റൈനിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജ്മും തമ്മിൽ കൂടിക്കാഴ്ച നടത്തി. കുവൈത്തുമായുള്ള പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി വ്യക്തമാക്കി. ടൂറിസം വികസന മേഖലയിലെ പ്രായോഗിക പരിചയങ്ങളും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുക, വിനോദസഞ്ചാര ഉൽപന്നങ്ങളിൽ വൈവിധ്യം കൊണ്ടുവരിക, ഇരുരാജ്യങ്ങളിലെയും പ്രധാന ആകർഷണങ്ങൾ പരസ്പരം പ്രമോട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. ജിസിസി രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ വർധിപ്പിക്കുന്നതിന് ഉതകുന്ന സംയുക്ത പദ്ധതികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് പരസ്പര സഹകരണവും ആശയവിനിമയവും അത്യന്താപേക്ഷിതമാണെന്ന് കുവൈത്ത് അംബാസഡർ ജാസിം അൽ നജ്മം വ്യക്തമാക്കി. ബഹ്‌റൈനിലെ കുവൈത്ത് എംബസി കൗൺസിലർ അബ്ദുൽ അസീസ് അൽ ഫലാഹ്, സെക്കൻഡ് സെക്രട്ടറി ലുജൈൻ അബു-അലിയാൻ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version