Flying cars in UAE; ഗതാഗതക്കുരുക്കുകൾക്ക് വിട; യുഎഇയിൽ ഉടൻ പറക്കും കാറുകളെത്തും!

Flying cars in UAE; 2027 അവസാനത്തോടെ തങ്ങളുടെ പറക്കും കാറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ഫ്ലൈയിംഗ് കാർ നിർമ്മാതാക്കളായ ‘അരിഡ്ജ്’. ചൈനയിൽ ഔദ്യോഗിക അനുമതികൾ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, യുഎഇയിൽ പരീക്ഷണ പറക്കലുകൾ ആരംഭിക്കാൻ കമ്പനി സജീവമായ തയ്യാറെടുപ്പുകൾ നടത്തുകയാണ്. ചൈനയിലെ വ്യോമയാന അധികൃതരുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ഫ്ലൈറ്റുകൾ പൂർത്തിയാക്കിയ വിമാനം നിലവിൽ അന്തിമ ‘ടൈപ്പ് സർട്ടിഫിക്കറ്റി’നായി കാത്തിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുന്നോടിയായി വിമാനങ്ങൾ സമഗ്രമായി പരീക്ഷിക്കുന്നതിനായി, കഴിഞ്ഞ മാസം റാസൽഖൈമയുമായി കമ്പനി റെഗുലേറ്ററി സാൻഡ്‌ബോക്സ് കരാറിൽ ഒപ്പുവെച്ചിരുന്നു. റാസൽഖൈമയിലെ റെഗുലേറ്ററി സാൻഡ്‌ബോക്‌സിന്റെ അന്തിമ ചട്ടക്കൂടുകൾ പൂർത്തിയാകുന്നതോടെ 2027-ന്റെ തുടക്കത്തിൽ തന്നെ യുഎഇയിൽ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉത്പന്നം വിപണിയിലെത്തിക്കുന്നത് മാത്രമല്ല, അത് സുരക്ഷിതമായി പ്രവർത്തിക്കാനാവശ്യമായ നിയമാവലികൾ തദ്ദേശീയമായി രൂപീകരിക്കാൻ അധികാരികൾക്ക് സമയം ആവശ്യമാണെന്നും അരിഡ്ജ് വക്താവ് ഡു (Du) പറഞ്ഞു. അടുത്ത 6 മുതൽ 12 മാസങ്ങൾക്കുള്ളിൽ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കും.

ദുബായിയെ അപേക്ഷിച്ച് ജനസാന്ദ്രത കുറവായതിനാലാണ് പ്രാരംഭ പരീക്ഷണങ്ങൾക്ക് റാസൽഖൈമയെ തിരഞ്ഞെടുത്തതെന്ന് കമ്പനി വ്യക്തമാക്കി. തുടർന്ന് യുഎഇയിലുടനീളം സർവീസുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അബുദാബിയെയും റാസൽഖൈമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ടുകൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി പരീക്ഷിക്കും. നിയമപരമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയായാൽ 2027 അവസാനത്തോടെയോ 2028 ആദ്യത്തോടെയോ വാണിജ്യാടിസ്ഥാനത്തിൽ വിതരണം സാധ്യമാകും. അരിഡ്ജിന്റെ ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത് റോഡിലൂടെ ഓടിക്കാവുന്ന ഒരു വാഹനവും (Mother Vehicle), അതിനുള്ളിലിരിക്കുന്ന ഒരു ചെറിയ വിമാനവും . ഉപയോക്താക്കൾക്ക് വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം, പാർക്ക് ചെയ്ത് അതിനുള്ളിലെ വിമാനം ഉപയോഗിച്ച് ചെറിയ ദൂരങ്ങളിലേക്ക് പറക്കാൻ സാധിക്കും. വ്യക്തിഗത, വിനോദ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഒരു മോഡുലാർ ഫ്ലൈയിംഗ് കാർ സംവിധാനമാണിത്. ഇതിലെ വിമാന മൊഡ്യൂൾ ‘X3-F’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ വർഷം വരെ 300-ലധികം പ്രാരംഭ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡു വ്യക്തമാക്കി. യുഎഇയിൽ ഇതുവരെ സജീവമായ മാർക്കറ്റിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും പ്രതിവർഷം ആയിരത്തോളം യൂണിറ്റുകൾ വിറ്റഴിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദീർഘദൂര നഗരയാത്രകൾക്കായി കമ്പനി വികസിപ്പിക്കുന്ന വലിയ ഇലക്ട്രിക് വിമാനങ്ങൾക്ക് മുൻപായി തന്നെ ‘ലാൻഡ് എയർക്രാഫ്റ്റ് കാരിയർ’ വിപണിയിലെത്തും. പൈലറ്റ് ഉൾപ്പെടെ ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ‘A868’ എന്ന മറ്റൊരു വലിയ എയർക്രാഫ്റ്റും അരിഡ്ജ് നിർമ്മിക്കുന്നുണ്ട്. മണിക്കൂറിൽ 360 കിലോമീറ്റർ വേഗതയും ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ചുമുള്ള ഇത് ദുബായ് – അബുദാബി തുടങ്ങിയ റൂട്ടുകളിലെ ഇലക്ട്രിക് എയർ ടാക്സി സർവീസുകൾക്കായാണ് ഒരുങ്ങുന്നത്. ഇത്തരം സങ്കീർണ്ണമായ എയർ ടാക്സികൾ അവതരിപ്പിക്കുന്നതിന് മുൻപ് വിനോദ ആവശ്യങ്ങൾക്കുള്ള ചെറിയ പറക്കും കാറുകൾ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും പരീക്ഷിച്ച് ഉറപ്പാക്കുകയാണ് അരിഡ്ജിന്റെ ലക്ഷ്യം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version