UAE domestic workers law; പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇയിൽ ജോലിക്കാർ ഒളിച്ചോടിയാൽ വൻ പിഴയും നിയമനടപടിയും

UAE domestic workers law; യുഎഇയിൽ ഗാർഹിക തൊഴിലാളികൾ (വീട്ടുജോലിക്കാർ) തൊഴിലുടമയെ അറിയിക്കാതെ ജോലി ഉപേക്ഷിച്ച് പോയാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ല. ന്യായമായ കാരണമില്ലാതെ തൊഴിലാളി ജോലിക്ക് ഹാജരാകാതിരിക്കുകയോ ബന്ധപ്പെടാൻ കഴിയാതിരിക്കുകയോ ചെയ്താൽ 5 ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (mohre.gov.ae) വഴിയോ ‘Mohre UAE’ ആപ്പ് വഴിയോ പരാതി നൽകാം. തൊഴിലുടമയുടെ അറിവില്ലാതെ ജോലി വിട്ടുപോകുന്ന തൊഴിലാളി 2 ദിവസത്തിനകം വിവരം മന്ത്രാലയത്തെ അറിയിക്കാൻ ബാധ്യസ്ഥരാണ്. തുടർച്ചയായി 10 ദിവസമോ, ഒരു വർഷത്തിനിടെ ഇടവിട്ട് 15 ദിവസമോ ജോലിക്ക് ഹാജരാകാതിരുന്നാൽ തൊഴിൽ കരാർ റദ്ദാക്കാൻ ഉടമയ്ക്ക് നിയമപരമായ അവകാശമുണ്ട്.

അന്വേഷണത്തിൽ തൊഴിലാളി ഒളിച്ചോടിയതാണെന്ന് തെളിഞ്ഞാൽ, രാജ്യം വിട്ട തീയതി മുതൽ ഒരു വർഷത്തേക്ക് അവർക്ക് പുതിയ ഗാർഹിക തൊഴിൽ പെർമിറ്റ് ലഭിക്കില്ല.കൂടാതെ, ഇത്തരത്തിൽ മുങ്ങിനടക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് അഭയം നൽകുകയോ, അവരെ സാമ്പത്തിക ചൂഷണത്തിനോ മറ്റ് അനധികൃത ജോലികൾക്കോ വേണ്ടി സഹായിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 50,000 ദിർഹം മുതൽ 2 ലക്ഷം ദിർഹം വരെ വലിയ തുക പിഴ ചുമത്തും. റെസിഡൻസ് വിസയുടെ കാലാവധി കഴിഞ്ഞ് ലഭിക്കുന്ന ഗ്രേസ് പിരീഡും അവസാനിച്ച ശേഷം നിയമലംഘകരായി യുഎഇയിൽ തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ ഇത്തരം നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version