crypto money laundering in uae; ചരിത്രത്തിലെ ഏറ്റവും വലിയ വേട്ട: 880 കോടി ദിർഹത്തിന്റെ ക്രിപ്റ്റോ കള്ളപ്പണ റാക്കറ്റിനെ തകർത്ത് ഷാർജ പൊലീസ്

crypto money laundering in uae; ഷാർജ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ-കള്ളപ്പണ വേട്ടയിൽ 880 കോടിയിലധികം ദിർഹത്തിന്റെ (ഏകദേശം 20,000 കോടിയിലധികം ഇന്ത്യൻ രൂപ) തട്ടിപ്പ് നടത്തിയ കൂറ്റൻ അധോലോക ശൃംഖലയെ സുരക്ഷാസേന തകർത്തു. ‘എൻഡ് ഓഫ് ബാറ്റിൽ’ എന്ന് പേരിട്ട അതീവ രഹസ്യ ഓപ്പറേഷനിലൂടെ പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന നാല് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെയാണ് ഷാർജ പൊലീസ് വലയിലാക്കിയത്. ക്രിപ്റ്റോകറൻസി മോഷണം, ഹാക്കിങ്, സാമ്പത്തിക തട്ടിപ്പ്, ഡിജിറ്റൽ വാലറ്റ് ഉടമകൾക്ക് നേരെയുള്ള ക്രൂരമായ അക്രമങ്ങൾ എന്നിവയാണ് സംഘം നടത്തിയിരുന്നത്. 12 രാജ്യങ്ങളിൽ നിന്നുള്ളവരും 6 പ്രമുഖ കമ്പനികളും അടക്കം 33 പ്രതികളെ ഷാർജ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. ഷാർജ മീഡിയ സിറ്റിയിൽ (Shams) വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് പൊലീസ് ഈ വൻ വിവരങ്ങൾ പുറത്തുവിട്ടത്. ആഗോളതലത്തിൽ 30-ലധികം മുൻനിര സ്ഥാപനങ്ങളെയും 6500 കോടിയിലധികം ദിർഹം (Dh65 billion) മൂല്യമുള്ള ഡിജിറ്റൽ ആസ്തികളെയും സുരക്ഷിതമാക്കാൻ ഈ ഓപ്പറേഷനിലൂടെ സാധിച്ചതായി ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ വ്യക്തമാക്കി.

ഒരൊറ്റ രീതിയല്ല, മറിച്ച് അതീവ ആസൂത്രിതമായി നാല് തലങ്ങളായാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഒമർ അഹമ്മദ് ബൽസൂദ് പറഞ്ഞു

  • ഹാക്കിങ് സംഘം: ഡാറ്റകളും വ്യക്തിവിവരങ്ങളും സിസ്റ്റങ്ങളിൽനിന്ന് ചോർത്തുന്നവർ.
  • കള്ളപ്പണം വെളുപ്പിക്കൽ സംഘം: തട്ടിയെടുത്ത പണം വെർച്വൽ അസറ്റുകളാക്കി (ക്രിപ്റ്റോ) രൂപാന്തരപ്പെടുത്തുന്നവർ.
  • സോഷ്യൽ എൻജിനീയറിങ് സംഘം: നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് ഡിജിറ്റൽ വാലറ്റുകൾ കൈക്കലാക്കുന്നവർ.
  • ക്വട്ടേഷൻ സംഘം: ഡിജിറ്റൽ വാലറ്റുകളുടെ പാസ്‌വേഡ് കൈക്കലാക്കാൻ ഉടമകളെയും അവരുടെ കുടുംബാംഗങ്ങളെയും ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന സംഘം.

സാങ്കേതികവിദ്യയിൽ അസാമാന്യ വൈദഗ്ധ്യമുള്ള പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഈ വൻ റാക്കറ്റിന്റെ ചുരുളഴിച്ചത്. ഇയാളുടെ ഡിജിറ്റൽ വാലറ്റിൽനിന്ന് വലിയ തോതിലുള്ള ഫണ്ട് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഇടനിലക്കാരനിലേക്കും വിദേശത്തുനിന്നുള്ള പ്രതികളിലേക്കും പൊലീസ് എത്തിച്ചേർന്നു. ഡിജിറ്റൽ വാലറ്റ് ഉടമകളെ തട്ടിക്കൊണ്ടുപോകാനും, ഇവരുടെ സംഘത്തിൽ തന്നെയുള്ള ഒരാളെ യുഎഇയിൽ വെച്ച് കൊലപ്പെടുത്താനുമുള്ള ആസൂത്രണങ്ങളും ഷാർജ പൊലീസ് മുൻകൂട്ടി കണ്ടെത്തി തകർത്തു.

അംഗങ്ങൾ തമ്മിൽ ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ രഹസ്യ കോഡുകൾ ഓരോ 8 മണിക്കൂർ കൂടുമ്പോഴും മാറിക്കൊണ്ടിരുന്നു. ഡാർക്ക് വെബ് വഴിയാണ് ചോർത്തിയ രേഖകളും വിവരങ്ങളും സംഘം വിറ്റഴിച്ചിരുന്നത്. വൻകിട നിക്ഷേപകരായും വ്യവസായികളായും വേഷംകെട്ടി ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികൾ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സ്വകാര്യ വിമാനങ്ങൾ, കോടികൾ വിലമതിക്കുന്ന വാച്ചുകൾ, ആഡംബര കാറുകൾ, ദുബായിലെ ആഡംബര വില്ലകൾ എന്നിവയിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്.

പ്രതികളിൽ നിന്ന് 200 ദശലക്ഷത്തിലധികം ദിർഹത്തിന്റെ (20 കോടി ദിർഹം) സ്വത്തുക്കൾ കണ്ടുകെട്ടി. പിടിച്ചെടുത്തവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു

  • 17 ആഡംബര കാറുകൾ
  • 29 അത്യാഡംബര വാച്ചുകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ

ദുബായിലെ ആഡംബര വില്ല, രണ്ട് പ്ലോട്ടുകൾ, നിർമ്മാണത്തിലിരിക്കുന്ന 2 വില്ലകൾ

ഇന്റർനെറ്റുമായി ബന്ധിപ്പിക്കാത്ത കോൾഡ് വാലറ്റുകൾ (Cold Wallets), കള്ളനോട്ടുകൾ, ലഹരിമരുന്ന്, കള്ളനോട്ട് നിർമ്മാണ ഉപകരണങ്ങൾ.

3,000-ലധികം ഡിജിറ്റൽ വാലറ്റുകളും പതിനായിരത്തിലധികം രേഖകളും 103 ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചാണ് പൊലീസ് സംഘം കുറ്റമറ്റ രീതിയിൽ തെളിവുകൾ ശേഖരിച്ചത്. വിദേശത്തേക്ക് കടന്ന പ്രധാന പ്രതികളെ ഇന്റർപോളിന്റെയും യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹായത്തോടെ കണ്ടെത്തി യുഎഇയിൽ തിരിച്ചെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ ലോകത്തെ മറയാക്കി സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും നടത്തുന്നവരെ ലോകത്തിന്റെ ഏത് കോണിൽ ചെന്നും പിടികൂടാനുള്ള സജ്ജീകരണം തങ്ങൾക്കുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version