Kuwait unlicensed currency exchange; കുവൈത്തിൽ മയക്കുമരുകടത്തും അനധികൃത കറൻസി ഇടപാടും; രണ്ട് പേർ പിടിയിൽ

Kuwait unlicensed currency exchange;കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും നിയമലംഘകരെ പിടികൂടുന്നതിന്റെയും ഭാഗമായി കുറ്റാന്വേഷണ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, മയക്കുമരുകടത്ത്, അനധികൃത വിദേശനാണ്യ വിനിമയം എന്നീ രണ്ട് വ്യത്യസ്ത കേസുകളിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. തലസ്ഥാന ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന ശ്രീലങ്കൻ പൗരനെ അറസ്റ്റ് ചെയ്തത്. മുൻപ് ഇയാൾ ഈ പ്രദേശത്തെ ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ ജോലി ചെയ്തിരുന്നു. മുൻ തൊഴിലുടമയുടെ കുടുംബത്തിന് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിന്റെ മറവിലാണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണത്തിലും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലും വ്യക്തമായി. പ്രതിയുടെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ കൈവശത്തുനിന്ന് സംശയാസ്പദമായ മയക്കുമരുന്ന് അടങ്ങിയ ബാഗുകൾ കണ്ടെടുത്തു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നും കണ്ടെത്തി. കൂടാതെ, 285,950 കുവൈറ്റ് ദീനാർ വിലമതിക്കുന്ന സാമ്പത്തിക ആസ്തികളും 6,573 കുവൈറ്റ് ദീനാർ പണമായും പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.
വിവിധ അളവുകളിലുള്ള പാക്കറ്റുകളിലാക്കിയ 69.1 ഗ്രാം കഞ്ചാവ് (ഹാഷിഷ്), 0.7 ഗ്രാം മരിജുവാന, ഒരു സെൻസിറ്റീവ് വെയ്റ്റിങ് സ്കെയിൽ (ത്രാസ്), പണം, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിവയാണ് പിടിച്ചെടുത്ത സാധനങ്ങളിൽ ഉൾപ്പെടുന്നത്.

മറ്റൊരു സംഭവത്തിൽ, പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെ അഹമ്മദി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇയാൾ അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് നടപടി. യാത്രക്കാർക്ക് ലൈസൻസില്ലാതെ വിദേശ കറൻസി മാറ്റിനൽകുന്നതിനിടയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ വാഹനം പരിശോധി2ച്ചതിൽ പണവും വിദേശ കറൻസികളും ഇലക്ട്രോണിക് പെയ്മെന്റ് ഉപകരണങ്ങളും മടങ്ങിപ്പോകുന്ന യാത്രികരുടെ രേഖകളും കണ്ടെടുത്തു. അധികാരികളുടെ അനുമതിയില്ലാതെ യാത്രക്കാർക്കായി ടിക്കറ്റ് വിൽപ്പന നടത്തുകയും ബോർഡിങ് പാസുകളും യാത്രാ രേഖകളും പ്രിന്റ് ചെയ്ത് നൽകുകയും ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത കറൻസികളിൽ 1,067 കുവൈറ്റ് ദീനാർ, 5,021 സൗദി റിയാൽ, 10 ഖത്തർ റിയാൽ, 8 ബഹ്റൈൻ ദീനാർ എന്നിവ ഉൾപ്പെടുന്നു.

പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതടുകളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും അവരുടെ പെരുമാറ്റം നിയമവിധേയമാണെന്ന് ഉറപ്പാക്കണമെന്നും കുടുംബങ്ങളോടും തൊഴിലുടമകളോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സംശയാസ്പദമോ നിയമവിരുദ്ധമോ ആയ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version