
Kuwait traffic crackdown; കുവൈറ്റിൽ സുരക്ഷാ വിഭാഗവും ഗതാഗത വകുപ്പും സംയുക്തമായി നടത്തിയ എട്ട് ദിവസത്തെ കർശന പരിശോധനയിൽ 29,300 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വിവിധ കേസുകളിൽ പെട്ട പിടികിട്ടാപ്പുള്ളികളെയും താമസരേഖകൾ ലംഘിച്ചവരെയും അധികൃതർ അറസ്റ്റ് ചെയ്യുകയും നൂറുകണക്കിന് വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ എമർജൻസി പോലീസ് ജനറൽ ഡയറക്ടറേറ്റ് നടത്തിയ കാമ്പയിന്റെ ഭാഗമായി 1,729 സുരക്ഷാ നടപടികൾ സ്വീകരിക്കുകയും 929 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പിടികിട്ടാപ്പുള്ളികളായ 197 പേരെയും, വിസ കാലാവധി കഴിഞ്ഞ 112 പേരെയും, ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 63 വ്യക്തികളെയും സംഘം അറസ്റ്റ് ചെയ്തു. കൂടാതെ, അന്വേഷണം നേരിടുന്ന 15 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് നിയന്ത്രണ വകുപ്പിന്റെ അന്വേഷണത്തിനായി 22 സംശയാസ്പദമായ വ്യക്തികളെയും കൈമാറി. നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും 94 വാഹനാപകടങ്ങളിൽ ഇടപെടുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ റോഡ് യാത്രക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി എമർജൻസി പോലീസ് പട്രോൾ സംഘം 581 തവണ മാനുഷിക സഹായങ്ങളും നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 നും ഇടയിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് 28,371 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 2,994 ട്രാഫിക് റിപ്പോർട്ടുകളിൽ നടപടിയെടുക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളികളായ 19 പേരെയും വിസ കാലാവധി കഴിഞ്ഞ 25 പേരെയും ഗതാഗത വകുപ്പ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ട്രാഫിക് അധികൃതർ അന്വേഷണം നേരിടുന്ന 11 വാഹനങ്ങളും, നിയമലംഘനം നടത്തിയ 305 കാറുകളും 19 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. ആകെ 43 പേരെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചു. റോഡിലെ ഗതാഗത കുരുക്കുകളും അപകടങ്ങളും വേഗത്തിൽ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇതേ കാലയളവിൽ ട്രാഫിക് പട്രോൾ സംഘം 1,713 സാധാരണ അപകടങ്ങളിലും പരിക്കേറ്റ 206 അപകടങ്ങളിലും ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1