
Abu Dhabi parking guide; അബുദാബിയിൽ വാഹനം ഓടിക്കുമ്പോൾ ചെറിയൊരു അശ്രദ്ധ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാൻ ധാാരളമാണ്! റോഡരികിലെ പാതയോരങ്ങളിൽ കാണുന്ന പല നിറത്തിലുള്ള വരകളുടെ അർത്ഥം എന്താണെന്ന് അറിയാതെ വാഹനം പാർക്ക് ചെയ്താൽ പണി കിട്ടുന്നത് ഉറപ്പാണ്. അബുദാബി മൊബിലിറ്റിയുടെ കീഴിലുള്ള ‘എംവാക്വിഫ്’ ആണ് എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് സംവിധാനങ്ങളും നിയന്ത്രിക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ കർശന നിരീക്ഷണവും ഇവിടെയുണ്ട്. അപ്പൊ പിന്നെ, എവിടെ പാർക്ക് ചെയ്യാം, എങ്ങനെ പണം അടയ്ക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടേ?
റോഡരികിലെ പെയിന്റ് നിറങ്ങൾ നോക്കി നിങ്ങൾക്ക് പാർക്കിംഗ് ഏതെന്ന് തിരിച്ചറിയാം
- പ്രീമിയം പാർക്കിംഗ് (white and turquoise) : മണിക്കൂറിന് 3 ദിർഹമാണ് ഫീസ്. പരമാവധി 4 മണിക്കൂർ വരെ ഇവിടെ വാഹനം നിർത്താം. രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് ഫീസ് ബാധകം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഇവിടെ പാർക്കിംഗ് സൗജന്യമാണ്.
- സ്റ്റാൻഡേർഡ് പാർക്കിംഗ് (black and turquoise): മണിക്കൂറിന് 2 ദിർഹവും മുഴുവൻ ദിവസത്തേക്ക് 15 ദിർഹവുമാണ് ഫീസ്. 24 മണിക്കൂർ വരെ ഇവിടെ വാഹനം പാർക്ക് ചെയ്യാം. രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയാണ് പണം നൽകേണ്ടത്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ഫീസ് സൗജന്യമാണ്.
- മൾട്ടി-സ്റ്റോറി പാർക്കിംഗ് നിരക്കുകൾ: ഒരു മണിക്കൂറിന് 2 ദിർഹവും ഒരു ദിവസത്തേക്ക് 15 ദിർഹവുമാണ് നിരക്ക്. 3 മാസത്തേക്ക് 1,369 ദിർഹം, 6 മാസത്തേക്ക് 2,738 ദിർഹം, ഒരു വർഷത്തേക്ക് 5,475 ദിർഹം എന്നിങ്ങനെ നീണ്ടകാലത്തെ പെർമിറ്റുകളും ലഭ്യമാണ്. റോഡരികിലെ പാർക്കിംഗ് പോലെ ഇവയ്ക്ക് അവധി ദിവസങ്ങളിൽ ഇളവില്ല; ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഇവിടെ ഫീസ് ബാധകമാണ്.
- വില്ല സന്ദർശക പാർക്കിംഗ് ഫീസ്: യുഎഇ പൗരന്മാർക്ക് സൗജന്യമാണെങ്കിലും, പൗരന്മാരല്ലാത്ത സന്ദർശകർക്ക് മണിക്കൂറിന് 2 ദിർഹം നിരക്കിൽ ഫീസ് ഈടാക്കും.
- ഫീസ് അടയ്ക്കുന്നതിനുള്ള വഴികൾ: ദർബ് (Darb) ആപ്പ്, താംമ് (TAMM) ആപ്പ്, എംവാക്വിഫ് മെഷീനുകൾ, അല്ലെങ്കിൽ എസ്‌എംഎസ് (3009 നമ്പറിലേക്ക് സന്ദേശം അയച്ച്) എന്നിവയിലൂടെ ഫീസ് അടയ്ക്കാം.
തെറ്റായ പാർക്കിംഗും ഫീസ് നൽകാതിരിക്കലും ഒഴിവാക്കാൻ പാർക്ക് ചെയ്യും മുൻപ് കേർബ് നിറങ്ങളും എംവാക്വിഫ് ബോർഡുകളും എപ്പോഴും പരിശോധിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t