Gulf domestic violence case; ശരീരത്തിൽ പരിക്കുകൾ, ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമർദനം; സ്ത്രീധനത്തിന്റെ പേരിൽ ​ഗൾഫിൽ നവവധുവിന് നേരെ ക്രൂര അതിക്രമം

Gulf domestic violence case; സൗദി അറേബ്യയിൽ വെച്ച് ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായ നവവധുവിന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നീണ്ടകര മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജുവിനാണ് (24) ഭർത്താവിൽ നിന്നും ക്രൂര മർദനമേറ്റത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് നന്ദുവിനെതിരെ സിറ്റി പൊലീസ് കമ്മിഷണർ ഉടൻ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കും . സൗദിയിലുള്ള പ്രതി ഇന്ത്യയിലെ ഏത് വിമാനത്താവളത്തിൽ എത്തിയാലും അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ജൂലൈ 27-നായിരുന്നു നന്ദുവും അഞ്ജുവും തമ്മിലുള്ള വിവാഹം. തുടർന്ന് കഴിഞ്ഞ മാസം 4-നാണ് അഞ്ജു സൗദിയിലേക്ക് പോയത്. എന്നാൽ സൗദിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും, സൗന്ദര്യം പോരെന്നാരോപിച്ചും നന്ദു യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കുക്കർ, ഇടിക്കല്ല്, ചൂൽ, മോപ്, ബെൽറ്റ്, ലാപ്ടോപ് ചാർജർ തുടങ്ങിയവ ഉപയോഗിച്ചാണ് മർദിച്ചതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. ശരീരമാകെ ഗുരുതരമായി പരുക്കേറ്റും ആഴത്തിലുള്ള മുറിവുകളോടെയും കഴിഞ്ഞ മാസം 30-നാണ് അഞ്ജുവിനെ ഭർത്താവ് നാട്ടിലേക്ക് തിരിച്ചയച്ചത്. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ, ചവറ സി.ഐ എസ്. ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഭർത്താവ് നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നന്ദുവിന്റെ അമ്മ ജഗദമ്മ സിപിഐ നേതാവും നീണ്ടകര മുൻ പഞ്ചായത്തംഗവുമാണ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന അഞ്ജുവിനെ വിശദമായ വൈദ്യപരിശോധനകൾക്കും വിധേയയാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version