യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിയുവാവിന് ദാരുണാന്ത്യം 


ദുബായിൽ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി പതിനാറുങ്ങൽ ആണിത്തറ സ്വദേശി അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ (23) ആണ് മരിച്ചത്. ദുബായ് റാസൽഖൂറിലെ ‘ശോഭ വൺ ടവർ’ നിർമ്മാണ മേഖലയിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു മുഹ്സിൻ. ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: അയിമ്പാടി മുസ്തഫ, മാതാവ്: സുമയ്യ ഉള്ളണം (പന്താരങ്ങാടി), സഹോദരങ്ങൾ: സ്വഫ് വാൻ, മുഫീദാ സനിയ്യ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version