വളർത്തിയവരെ വഴിയിലാക്കരുത്; മൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്കെതിരെ മുന്നറിയിപ്പ്

വളർത്തുമൃഗങ്ങളെ പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഉപേക്ഷിക്കുന്നതിനെതിരെ ഉടമകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

മൃഗങ്ങളെ പരിപാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ അവയെ തെരുവിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കരുത്. പകരം 112 എന്ന അടിയന്തര നമ്പറിൽ ബന്ധപ്പെട്ട് മൃഗങ്ങളെ ഏറ്റെടുക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനോ അധികൃതരുടെ സഹായം തേടണമെന്ന് മന്ത്രാലയം നിർദേശിച്ചു.

തെരുവുനായകൾ ഉൾപ്പെടെയുള്ള അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കാണുന്നവർ ജാഗ്രത പാലിക്കണമെന്നും അവയുടെ സമീപത്തേക്ക് പോകാതെ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തെരുവുനായകളെ കണ്ടെത്തുന്നവർ അവയുടെ സ്ഥലം വ്യക്തമായി അറിയിച്ച് 112ൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അലഞ്ഞുതിരിയുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൃഗങ്ങളുടെ ഉടമസ്ഥത എന്നത് അവയ്ക്ക് ആവശ്യമായ പരിചരണവും സുരക്ഷിതമായ കൈകാര്യം ചെയ്യലും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കൂടിയാണെന്നും പൊതുജനങ്ങൾക്കോ മൃഗങ്ങൾക്കോ അപകടമുണ്ടാകുന്ന സാഹചര്യത്തിൽ അവയെ ഉപേക്ഷിക്കരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version