ചികിത്സയിലെ വീഴ്ചയ്ക്ക് ഇനി വിട്ടുവീഴ്ചയില്ല; കുവൈത്തിൽ ഡോക്ടർമാർക്കെതിരെ കടുത്ത നടപടി

കുവൈത്തിലെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ കണ്ടെത്തിയ പ്രൊഫഷണൽ വീഴ്ചകളെ തുടർന്ന് നിരവധി ഡോക്ടർമാർക്കെതിരെ ആരോഗ്യ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. പരിശോധനകളും പ്രത്യേക സാങ്കേതിക സമിതികളുടെ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസ് ഉടമയും മെഡിക്കൽ ഡയറക്ടറുമായ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ ഒരു കൺസൾട്ടന്റിനെതിരെ മൂന്ന് വ്യത്യസ്ത ശിക്ഷാനടപടികളാണ് സ്വീകരിച്ചത്. 4,000 കുവൈത്തി ദിനാർ, 3,000 കുവൈത്തി ദിനാർ എന്നിങ്ങനെ രണ്ട് പിഴകൾക്ക് പുറമെ മൂന്ന് മാസത്തെ ജോലി വിലക്കും ഏർപ്പെടുത്തി. മറ്റൊരു കേസിൽ സ്വകാര്യ മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കിടെ മെഡിക്കൽ പിഴവും പ്രൊഫഷണൽ വീഴ്ചയും കണ്ടെത്തിയ നേത്രരോഗ-നേത്ര ശസ്ത്രക്രിയ വിദഗ്ധന്റെ മെഡിക്കൽ ലൈസൻസ് ഒരു വർഷത്തേക്ക് താൽക്കാലികമായി റദ്ദാക്കി.

സ്വകാര്യ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ തുടരുമെന്നും പ്രൊഫഷണൽ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്നവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികളുടെ സുരക്ഷയും ഗുണനിലവാരമുള്ള ചികിത്സയും ആരോഗ്യപ്രവർത്തകർ നിർബന്ധമായും പാലിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങളും മന്ത്രാലയത്തിന്റെ പ്രധാന പരിഗണനകളാണെന്നും അധികൃതർ അറിയിച്ചു. ഓരോ കേസിലും ബന്ധപ്പെട്ട സാങ്കേതിക സമിതികളുടെ പരിശോധന, അന്വേഷണം, വിലയിരുത്തൽ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷാനടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version