28,739 പേർ! കുവൈത്തിൽ ടൈപ്പ് 1 പ്രമേഹബാധിതരുടെ എണ്ണം പുറത്ത്; ചികിത്സയിൽ ‘സ്മാർട്ട്’ മാറ്റവുമായി പുതിയ സാങ്കേതികവിദ്യ

കുവൈത്തിൽ ഏകദേശം 28,739 പേർ ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നതായി കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ ചെയർമാൻ ഡോ. വലീദ് അൽ ദാഹി അറിയിച്ചു. പ്രമേഹനിയന്ത്രണത്തിൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹ ചികിത്സയിലെ പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്ത പ്രത്യേക ശാസ്ത്രീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ച് ആവശ്യാനുസരണം ഇൻസുലിൻ വിതരണം ക്രമീകരിക്കാൻ സഹായിക്കുന്ന സ്മാർട്ട് ഇൻസുലിൻ പമ്പുകൾ ചികിത്സാരംഗത്ത് മാറ്റം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. Omnipod 5 പോലുള്ള ആധുനിക ഇൻസുലിൻ പമ്പുകൾ രക്തത്തിലെ ഗ്ലൂക്കോസ് നിലയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ശരീരത്തിന്റെ ആവശ്യാനുസരണം ഇൻസുലിൻ ഡോസ് ക്രമീകരിക്കാൻ കഴിയുന്നതിനാൽ രക്തത്തിലെ പഞ്ചസാര അമിതമായി കുറയുന്നതും കൂടുന്നതും നിയന്ത്രിക്കാൻ ഇവ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗതമായി ദിവസത്തിൽ നാലോ അഞ്ചോ തവണ ഇൻസുലിൻ കുത്തിവെപ്പ് ആവശ്യമായി വരുന്ന രോഗികൾക്ക് പുതിയ സംവിധാനങ്ങൾ ചികിത്സയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില ഒട്ടിച്ചുപയോഗിക്കുന്ന ഇൻസുലിൻ പമ്പുകൾ മൂന്ന് ദിവസത്തിലൊരിക്കൽ മാറ്റിയാൽ മതിയെന്നതും രോഗികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്കും യുവാക്കൾക്കും ഇത്തരം സാങ്കേതികവിദ്യകൾ ചികിത്സാഭാരം കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോ. അൽ ദാഹി വ്യക്തമാക്കി. കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ള രോഗികൾക്ക് കുവൈത്തിൽ ആധുനിക ഇൻസുലിൻ പമ്പ് സംവിധാനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

Kuwait massage parlor; കുവൈറ്റിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം. മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ പ്രതികളായ 15 പേരുടെ തടവുശിക്ഷ കുവൈറ്റ് ഫസ്റ്റ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽ ശരിവച്ചു. പ്രതികളുടെ അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിൽ കുവൈറ്റ് പൗരന് ഏഴ് വർഷത്തെ തടവും 7,000 കുവൈറ്റി ദീനാർ പിഴയുമാണ് കോടതി വിധിച്ചത്. 13 പ്രവാസികൾക്ക് അഞ്ച് വർഷത്തെ തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷത്തെ തടവുമാണ് കോടതി വിധിച്ചിട്ടുള്ളത്. കീഴ്ക്കോടതിയുടെ ശിക്ഷാവിധിയാണ് അപ്പീൽ കോടതിയും നിലനിർത്തിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version