കുവൈറ്റ് വിമാനത്താവളത്തിൽ വൻ ലഹരിക്കടത്ത് ശ്രമം പൊളിച്ചു; യാത്രക്കാരൻ പിടിയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ വൻ ലഹരിമരുന്ന് കടത്ത് ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. ബെയ്റൂട്ടിൽ നിന്ന് എത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് നിരോധിത ലഹരിവസ്തുക്കളും സൈക്കോട്രോപിക് മരുന്നുകളും കണ്ടെത്തിയത്. പരിശോധനയിൽ 530 ഗ്രാം തൂക്കം വരുന്ന ഏഴ് കഷ്ണം ഹാഷിഷ്, 1.15 ഗ്രാം കൊക്കെയ്ൻ, കൂടാതെ 4,144 ലൈറിക്ക ക്യാപ്സൂളുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ലൈറിക്ക ക്യാപ്സൂളുകൾ 74 ബോക്സുകളിലായാണ് കണ്ടെത്തിയത്.

സംഭവത്തിൽ പിടിയിലായ യാത്രക്കാരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ നാർക്കോട്ടിക് കൺട്രോളിന് കൈമാറും. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തേക്ക് നിരോധിത ലഹരിവസ്തുക്കൾ എത്തുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളിലും അതിർത്തി പ്രവേശന കവാടങ്ങളിലും പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ലഹരിക്കടത്തിനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version