ഈ പ്രമുഖ എയർവേയ്‌സ് കാർഗോ സർവീസ് നിർത്തി; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ


എയർ കാർഗോ സർവീസ് നിർത്തിവച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളും സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള പ്രചാരണങ്ങളും കുവൈത്ത് എയർവേയ്‌സ് തള്ളി. കാർഗോ സർവീസുകൾ നിലവിൽ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ആവശ്യമായ ഏകോപനം ഉറപ്പാക്കിയും ആണ് കാർഗോ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കുവൈത്ത് എയർവേയ്‌സ് വ്യക്തമാക്കി. നിലവിലുള്ള എല്ലാ സുരക്ഷാ, സെക്യൂരിറ്റി മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് സർവീസ് തുടരുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കാണിച്ച സഹകരണത്തിനും മനസ്സിലാക്കലിനും കുവൈത്ത് എയർവേയ്‌സ് നന്ദി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version