യുഎഇ സ്കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രണം കർശനം; ആവർത്തിച്ചാൽ മുട്ടൻപണി

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ യുഎഇയിലെ സ്കൂളുകളിൽ വിദ്യാർഥികൾ അനുമതിയില്ലാതെ മൊബൈൽ ഫോൺ കൈവശം വെക്കുന്നതിനെതിരെയുള്ള നടപടികൾ കർശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ വളപ്പിൽ നിയമവിരുദ്ധമായി ഫോൺ ഉപയോഗിക്കുന്നതോ കൈവശം സൂക്ഷിക്കുന്നതോ കണ്ടെത്തിയാൽ ആദ്യ തവണ ഒരു മാസത്തേക്ക് ഫോൺ പിടിച്ചെടുക്കും. കുറ്റം ആവർത്തിക്കുന്ന വിദ്യാർഥികളുടെ ഫോൺ നടപ്പ് അധ്യയന വർഷം അവസാനിക്കുന്നതുവരെ സ്കൂൾ അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിക്കും.

ഫോൺ പിടിച്ചെടുക്കുന്ന വിവരം ഉടൻ തന്നെ രക്ഷിതാക്കളെ അറിയിക്കണം. കണ്ടുകെട്ടൽ നടപടിയുടെ ഭാഗമായി രക്ഷിതാവ് ‘ഫോം 24’ ഒപ്പിടണമെന്നും ഫോൺ തിരികെ നൽകുമ്പോൾ ‘ഫോം 25’ പ്രകാരം വിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 2018ലെ മന്ത്രാലയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനായി സ്കൂളുകൾക്ക് വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാം. എന്നാൽ പരിശോധനയ്ക്കിടെ വിദ്യാർഥികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ശരീരത്തിൽ സ്പർശിക്കാതെ ബാഗുകളും മറ്റ് വസ്തുക്കളും മാത്രമേ പരിശോധിക്കാവൂ എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

അനധികൃതമോ അധാർമികമോ ആയ ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കുകയോ അധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും ചിത്രങ്ങളോ വിഡിയോകളോ അനുമതിയില്ലാതെ പകർത്തുകയോ ചെയ്താൽ കൂടുതൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും. ഗുരുതരമായ സംഭവങ്ങൾ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക അതോറിറ്റിക്ക് കൈമാറാനും വ്യവസ്ഥയുണ്ട്.
അതേസമയം, സ്മാർട്ട് വാച്ചുകൾ, ഗെയിമിങ് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉപയോഗത്തിനും നിരവധി സ്കൂളുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടാബ്ലെറ്റുകളും ഐപാഡുകളും അധ്യാപകർ നിർദേശിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മന്ത്രാലയത്തിന് കീഴിലുള്ള സ്കൂളുകളിൽ ഈ നിയമങ്ങൾ പൂർണമായും ബാധകമായിരിക്കുമ്പോൾ, മറ്റ് കരിക്കുലങ്ങൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് സ്വന്തം ഉപകരണ നയങ്ങൾ നടപ്പാക്കാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version