dubai rental market trends; വീട് മാറാൻ ഒരുങ്ങി പ്രവാസികൾ; ദുബായിൽ വാടക വീടുകൾക്കായി നെട്ടോട്ടം, കാരണമിത്…

dubai rental market trends; ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് വാടക വീടുകൾക്കായുള്ള തിരച്ചിലിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. പ്രമുഖ പ്രോപ്പർട്ടി പോർട്ടലായ ബയൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് വീട് അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ 44 ശതമാനം വർദ്ധനവാണ് ഉണ്ടായത്. സാധാരണഗതിയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് മന്ദഗതിയിലുള്ള സമയമായി കരുതപ്പെട്ടിരുന്ന ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇത്തവണ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. സാമ്പത്തിക ലാഭത്തോടൊപ്പം തന്നെ താമസസ്ഥലത്തിന്റെ വിസ്തീർണ്ണം, സൗകര്യങ്ങൾ, ജോലിസ്ഥലത്തോടുള്ള അടുപ്പം എന്നിവ കണക്കിലെടുത്താണ് താമസക്കാർ പുതിയ ഇടങ്ങൾ തിരഞ്ഞെടുക്കുന്നത്. അപ്പാർട്ട്‌മെന്റുകൾക്കായുള്ള തിരച്ചിലിൽ ജുമൈറ വില്ലേജ് സർക്കിളിനാണ് (JVC) ഏറ്റവുമധികം ആവശ്യക്കാരുള്ളത്. താരതമ്യേന കുറഞ്ഞ വാടക നിരക്കിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാകുന്നു എന്നതാണ് ജെവിസിയെ പ്രിയപ്പെട്ടതാക്കുന്നത്. ബിസിനസ് ബേ, ദുബായ് മറീന, അർജാൻ, ഡൗൺടൗൺ ദുബായ് എന്നീ മേഖലകളാണ് തൊട്ടുപിന്നാലെ ഉള്ളത്. വില്ലകളുടെയും ടൗൺഹൗസുകളുടെയും കാര്യത്തിൽ ഡാമക് ഹിൽസ് 2-വിനാണ് കൂടുതൽ പ്രിയം. മിർദിഫ്, ഡാമക് ലഗൂൺസ് എന്നീ ഭാഗങ്ങളിലും കുടുംബങ്ങൾ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആഡംബര മേഖലകളിൽ ദുബായ് ഹിൽസ് എസ്റ്റേറ്റാണ് വാടകക്കാരുടെ പ്രധാന ആകർഷണ കേന്ദ്രം. വാടകയ്ക്ക് പുറമെ വീടുകൾ വാങ്ങുന്ന കാര്യത്തിലും JVC തന്നെയാണ് ഒന്നാമത് നിൽക്കുന്നത്. സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ബിസിനസ് ബേ, ദുബായ് മറീന എന്നിവിടങ്ങളിലും വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. വില്ലകൾ വാങ്ങാൻ താല്പര്യപ്പെടുന്നവർക്കിടയിൽ ഡാമക് ലഗൂൺസിനാണ് മുൻഗണന. നിലവിലെ ട്രെൻഡുകൾ പ്രകാരം താമസക്കാർ വെറുതെ വീട് മാറുന്നതിന് പകരം, ഓരോ പ്രദേശത്തെയും ദീർഘകാല മൂല്യവും ജീവിതനിലവാരവും ചിട്ടയായി പഠിച്ച ശേഷമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും വിപണിയിലെ ഈ സജീവത ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയുടെ കരുത്താണ് കാണിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version