യുഎഇയിൽ സെപ്റ്റംബർ ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ നിരക്കുകൾ അറിയാം

യുഎഇയിൽ 2026 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബറിൽ സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.80 ദിർഹമായിരിക്കും. ഓഗസ്റ്റിൽ ഇത് 3.60 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.69 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 3.49 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോളിന്റെ വിലയും വർധിച്ചു. സെപ്റ്റംബർ മുതൽ ലിറ്ററിന് 3.61 ദിർഹം നൽകണം. ഓഗസ്റ്റിൽ ഇതിന്റെ വില 3.41 ദിർഹമായിരുന്നു.

ഡീസൽ വിലയിലും വർധനയുണ്ട്. ഓഗസ്റ്റിൽ ലിറ്ററിന് 3.80 ദിർഹമായിരുന്ന ഡീസൽ നിരക്ക് സെപ്റ്റംബർ മുതൽ 4.30 ദിർഹമായി ഉയരും. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും യുദ്ധസാഹചര്യങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങൾ രാജ്യാന്തര എണ്ണവിപണിയിൽ ഉണ്ടാക്കിയ ചലനങ്ങളാണ് പുതിയ ഇന്ധനവില വർധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ യുഎഇയിലുടനീളം പ്രാബല്യത്തിൽ വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version