Dubai 5 Year Multiple Entry Visa; അഞ്ച് വർഷത്തേക്ക് എത്ര തവണ വേണമെങ്കിലും ദുബായിൽ പോവാം; ദുബായ് മൾട്ടിപ്പിൾ എൻട്രി വിസയെക്കുറിച്ച് നിങ്ങൾക്കറിയാമോ?

Dubai 5 Year Multiple Entry Visa; ദുബായിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസകരമായ വാർത്തയുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ). അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ സവിശേഷതകളും അത് സ്വന്തമാക്കാനുള്ള വഴികളും വിശദീകരിച്ചുകൊണ്ട് ജിഡിആർഎഫ്എ പുതിയ വീഡിയോ പുറത്തിറക്കി. ഓരോ തവണയും ദുബായിലേക്ക് വരുമ്പോൾ പുതിയ ടൂറിസ്റ്റ് വിസ എടുക്കുന്നതിനുള്ള പണച്ചെലവും സമയനഷ്ടവും ഒഴിവാക്കാൻ ഈ സംവിധാനം പ്രവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ സഹായിക്കും. ഈ വിസയുടെ ഏറ്റവും വലിയ പ്രത്യേകത അഞ്ച് വർഷത്തെ കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്ക് വരാനും പോകാനും സാധിക്കുമെന്നതാണ്. ഓരോ തവണ എത്തുമ്പോഴും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവാദമുണ്ട്. ഇത് ആവശ്യമെങ്കിൽ 90 ദിവസത്തേക്ക് കൂടി നീട്ടിയെടുക്കാം. എന്നാൽ ഒരു കലണ്ടർ വർഷത്തിൽ ആകെ താമസിക്കാവുന്ന ദിവസങ്ങൾ 180-ൽ കൂടാൻ പാടില്ലെന്ന നിബന്ധനയുണ്ട്. വിനോദസഞ്ചാരികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്കും ഈ വിസ ഏറെ പ്രയോജനകരമാണ്. അപേക്ഷിക്കുന്നതിന് മുൻപുള്ള ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് ഈ വിസയ്ക്ക് അപേക്ഷിക്കാൻ വേണ്ട പ്രധാന രേഖ. അക്കൗണ്ടിൽ കുറഞ്ഞത് 4,000 യുഎസ് ഡോളറോ (ഏകദേശം 14,692 യുഎഇ ദിർഹം) അതിന് തുല്യമായ തുകയോ ബാലൻസ് ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, യുഎഇയിൽ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രാ ടിക്കറ്റ്, യുഎഇയിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ് രേഖകൾ എന്നിവയും ഹാജരാക്കണം. അപേക്ഷകന്റെ വ്യക്തിഗത ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജിഡിആർഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ വളരെ എളുപ്പത്തിൽ ഈ വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ലോഗിൻ ചെയ്ത് ‘5-Year Multiple Entry Tourist Visa’ എന്ന സേവനം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഓൺലൈൻ വഴി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ദുബായിലെ ‘ആമർ’ (Amer) സെന്ററുകൾ വഴി നേരിട്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ കൃത്യമായി സമർപ്പിച്ചാൽ ഏകദേശം 48 മണിക്കൂറിനുള്ളിൽ ഇ-വിസ അപേക്ഷകന്റെ ഇമെയിൽ വഴി ലഭിക്കും. 24 മണിക്കൂറും ഡിജിറ്റൽ ചാനലുകൾ വഴി ഈ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version