കുവൈത്ത് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകന് നേരെ ആക്രമണമോ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്നുള്ളതല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫർവാനിയ ആശുപത്രിയിലോ മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലോ വീഡിയോ ചിത്രീകരിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വീഡിയോ സംബന്ധിച്ച് മന്ത്രാലയം തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച പൊതുജനങ്ങൾക്ക് നന്ദി അറിയിച്ച മന്ത്രാലയം, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കുവൈത്തിലെ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version