Kuwait doctor arrest ; ലഹരി ഉപയോഗിച്ച കേസിൽ കുവൈത്തിലെ ക്രിമിനൽ കോടതി സ്വദേശി ഡോക്ടറിനു രണ്ട് വർഷം തടവും 2,000 കുവൈത്തി ദിനാർ പിഴയും വിധിച്ചു. കൗൺസിലർ നായിഫ് അൽ ദഹൂമിന്റെ അധ്യക്ഷതയിലായിരുന്നു കോടതി നടപടികൾ. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഡോക്ടർ അറസ്റ്റിലായത്. അന്വേഷണത്തിൽ ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടറുടെ സുഹൃത്തിനും രണ്ട് വർഷം തടവും 2,000 ദിനാർ പിഴയും കോടതി വിധിച്ചു. കൊക്കെയ്ൻ ഉപയോഗിച്ചതിനാണ് ഇയാൾക്കെതിരെ നടപടി. കൂടാതെ, ആദ്യ പ്രതിയെ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചതിന് സുഹൃത്തിന് 150 ദിനാർ അധിക പിഴയും ചുമത്തി. കേസിൽ ഹാജരാക്കിയ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രതികൾ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
Home
Kuwait
Kuwait doctor arrest; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം, പെട്ടത് മറ്റൊരു കേസില്‍; കുവൈത്തില്‍ ഡോക്ടര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി
Related Posts
