കുവൈറ്റിൽ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തെന്ന വാർത്ത; പിന്നിലെ സത്യാവസ്ഥ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം 


കുവൈത്തിൽ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പൂർണ സുതാര്യതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും, ഭീകരവാദമോ മറ്റ് സുരക്ഷാ സംഭവങ്ങളുമായോ ബന്ധപ്പെട്ട് എന്തെങ്കിലും അറസ്റ്റ് നടന്നാൽ നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് ഔദ്യോഗിക ചാനലുകളിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version