Salary Period Scams; ശമ്പളം കിട്ടിയോ? കരുതിയിരിക്കുക; ശമ്പള ദിവസങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പോലീസ്

Salary Period Scams; ശമ്പളം ലഭിക്കുന്ന സമയങ്ങളിൽ ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ലിങ്കുകൾ, ആകർഷകമായ വ്യാജ വാഗ്ദാനങ്ങൾ എന്നിവയിൽ വീഴരുതെന്നും ഔദ്യോഗികവും വിശ്വസനീയവുമായ സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണമെന്നും പോലീസ് നിർദ്ദേശിച്ചു. വ്യാജ വീട് വാടക പരസ്യങ്ങൾ, വിസ സേവനങ്ങൾ, തൊഴിൽ അവസരങ്ങൾ, അംഗീകാരമില്ലാത്ത ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, ലേബർ സപ്ലൈ ഓഫറുകൾ എന്നിവയിലൂടെയാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ കണ്ടെത്തുന്നത്. അബുദാബി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ വിൽപനയ്‌ക്കെന്ന വ്യാജേനയും, വൻ ലാഭം വാഗ്ദാനം ചെയ്തുള്ള നിക്ഷേപങ്ങൾ, വ്യാജ ടിക്കറ്റുകൾ എന്നിവ വഴിയും ആളുകളെ കബളിപ്പിക്കുന്നുണ്ട്. സർക്കാർ ഏജൻസികളുടേതെന്ന വ്യാജേനയുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ചും, റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടും തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, ഒടിപി എന്നിവ ആരുമായും പങ്കുവെക്കരുതെന്ന് പോലീസ് കർശനമായി ആവശ്യപ്പെട്ടു. ഇടപാടുകൾ നടത്തുന്നതിന് മുൻപ് അതിന്റെ ആധികാരികത ഉറപ്പുവരുത്താതെ പണം കൈമാറുകയോ ഡിപ്പോസിറ്റുകൾ നൽകുകയോ ചെയ്യരുത്. സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളും ആപ്പുകളും മാത്രം ഉപയോഗിക്കണം. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പോലീസിന്റെ ‘അമാൻ’ സർവീസിൽ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരമറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version