
“ബദൽ പണമിടപാട്” കേസിൽ ഏകദേശം 75 ലക്ഷം കുവൈറ്റി ദിനാർ (KD 7.5 million) കള്ളപ്പണം വെളുപ്പിക്കൽ, അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകൾ നടത്തൽ, രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനി വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട കുവൈത്തി വനിതയെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി കുറ്റമുക്തയാക്കി. തന്റെ കക്ഷിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്നും, ഈ കേസുമായി അവർക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അഭിഭാഷകനായ ബദർ മുഹമ്മദ് അൽ-ദലാക് കോടതിയിൽ വാദിച്ചു. തുടർന്ന് ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഇവരെ വെറുതെവിട്ടത്. അതേസമയം, ഇതേ കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് കോടതി അവർക്ക് കഠിനതടവോടെ 10 വർഷത്തെ തടവുശിക്ഷയും വൻ തുക പിഴയും ചുമത്തി ശിക്ഷ വിധിച്ചു.