Dubai Airport Smart Gate; ക്യൂ നിൽക്കാതെ വേഗത്തിൽ കടക്കാം; ദുബായ് എയർപോർട്ടിൽ സ്മാർട്ട് ഗേറ്റ് ‘പ്രീ-ചെക്ക്’ സൗകര്യം നിലവിൽ വന്നു

Dubai Airport Smart Gate; വേനൽക്കാലത്തെ കനത്ത യാത്രാ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ തങ്ങൾക്ക് അർഹതയുണ്ടോ എന്ന് യാത്രക്കാർക്ക് മുൻകൂട്ടി അറിയാൻ സഹായിക്കുന്ന ‘സ്മാർട്ട് ഗേറ്റ്‌സ് എലിജിബിലിറ്റി പ്രീ-ചെക്ക്’ സംവിധാനമാണ് അധികൃതർ അവതരിപ്പിച്ചത്. ദുബായ് എയർപോർട്ടും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സും സംയുക്തമായാണ് ഈ ഡിജിറ്റൽ സേവനം ആരംഭിച്ചത്. ഇമിഗ്രേഷൻ കൗണ്ടറുകളിൽ എത്തുന്നതിന് മുൻപ് തന്നെ യാത്രക്കാർക്ക് അവരുടെ യോഗ്യത ഫോണിലൂടെ പരിശോധിക്കാം. ഇതുവഴി സാധാരണ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കി യാത്ര സുഗമമാക്കാൻ സാധിക്കും.

പരിശോധിക്കേണ്ട വിധം

പ്രത്യേകം ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ യാത്രക്കാർക്ക് ഈ സേവനം ലഭ്യമാണ്.

  • സ്മാർട്ട് ഫോണിൽ dxb.pocketflights.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • അതിലെ ‘Smart Gates PreCheck’ എന്ന ഓപ്ഷനിൽ പാസ്‌പോർട്ടിലെ ഫോട്ടോയുള്ള പേജ് സ്കാൻ ചെയ്യുക.
  • നിമിഷങ്ങൾക്കുള്ളിൽ സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ അർഹതയുണ്ടോ എന്ന വിവരം ലഭിക്കും.
    അർഹതയുള്ള യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പകരം നേരിട്ട് സ്മാർട്ട് ഗേറ്റുകളിലേക്ക് പോകാം. അവിടെ മുഖം സ്കാൻ ചെയ്യുന്നതിലൂടെ നിമിഷങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും.

യുഎഇ പൗരന്മാർക്കും താമസക്കാർക്കും പുറമെ, ജിസിസി പൗരന്മാർ, വിസ ഓൺ അറൈവൽ സൗകര്യമുള്ളവർ എന്നിവർക്കെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘റെഡ് കാർപെറ്റ്’ സേവനം കൂടി എത്തിയതോടെ ഇമിഗ്രേഷൻ നടപടികൾ ശരാശരി 3.4 സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ദുബായ് എയർപോർട്ടിൽ ഇപ്പോൾ സാധിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version