Noble Catering Services Abu Dhabi; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു: അബുദാബിയിൽ നോബിൾ കാറ്ററിംഗ് സർവീസസ് അധികൃതർ പൂട്ടിച്ചു

Noble Catering Services Abu Dhabi; ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അബുദാബിയിലെ അൽ ദാഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന ‘നോബിൾ കാറ്ററിംഗ് സർവീസസ്’ അധികൃതർ പൂട്ടിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. സ്ഥാപനത്തിലെ പോരായ്മകൾ പരിഹരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നത് വരെ സ്ഥാപനം അടച്ചിടാനാണ് നിർദ്ദേശം. ആവർത്തിച്ചുള്ള നിയമലംഘനങ്ങളും, അധികൃതർ നിർദ്ദേശിച്ച തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉപഭോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി ഉടനടി ഇടപെടേണ്ട സാഹചര്യമാണെന്ന് അതോറിറ്റിയുടെ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമലംഘനത്തിന് കാരണമായ സാഹചര്യങ്ങൾ പൂർണ്ണമായും പരിഹരിച്ചാൽ മാത്രമേ സ്ഥാപനത്തിന് ഇനി പ്രവർത്തനം തുടരാൻ അനുമതി നൽകുകയുള്ളൂ. അബുദാബിയിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഉൽപ്പന്നങ്ങളിലും അതോറിറ്റി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശനമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്. ഭക്ഷണശാലകളിൽ അപാകതകളോ സുരക്ഷാ ലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി ഗവൺമെന്റിന്റെ ടോൾ ഫ്രീ നമ്പറായ 800555-ൽ വിളിച്ച് അറിയിക്കാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു. സമൂഹത്തിന് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ADAFSA വ്യക്തമാക്കി. നേരത്തെ, സമാനമായ നിയമലംഘനങ്ങളെത്തുടർന്ന് ‘യമ്മി ഇന്ത്യൻ ബൈറ്റ്’ റെസ്റ്റോറന്റും അൽ ഐനിലെ ‘ടേക്ക് റെസ്റ്റോറന്റും’ അധികൃതർ അടപ്പിച്ചിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version