കുവൈത്തിൽ വീണ്ടും അടിയന്തരാവസ്ഥ! വൈദ്യുതി പ്ലാന്റിന് നേരെ ആക്രമണം, പിന്നാലെ തീപിടിത്തം, വീണ്ടും സൈറൺ മുഴങ്ങി

കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റുകളിലൊന്നിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ പ്ലാന്റിലെ ഒരു പ്രധാന ഘടകത്തിന് കേടുപാടുകൾ സംഭവിച്ചതായും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചില വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായും മന്ത്രാലയം അറിയിച്ചു.

തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ മന്ത്രാലയത്തിന്റെ അടിയന്തര പ്രതികരണ സംഘങ്ങളും ജനറൽ ഫയർ ഫോഴ്സും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കുകയാണ്. സംഭവം നടന്ന ഉടൻ എല്ലാ അടിയന്തര പ്രവർത്തന പദ്ധതികളും സജീവമാക്കിയതായും, രാജ്യത്തെ വൈദ്യുതി-ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സാഹചര്യം 24 മണിക്കൂറും സാങ്കേതിക വിദഗ്ധരും പ്രവർത്തന സംഘങ്ങളും നിരീക്ഷിച്ചുവരികയാണെന്നും, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തുടർന്നും ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

വിമാന സർവീസുകളിൽ മാറ്റം

സുരക്ഷാ സാഹചര്യത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതോടെ, കുവൈത്ത് എയർവേയ്സ് ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു. യാത്രക്കാർ ബുക്കിംഗ് സമയത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്ക് അയക്കുന്ന എസ്‌എം‌എസ്, മറ്റ് അറിയിപ്പുകൾ എന്നിവ ശ്രദ്ധിച്ച് ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ ഉറപ്പാക്കണമെന്ന് വിമാനക്കമ്പനി അഭ്യർഥിച്ചു.

വീണ്ടും അപായ സൈറൺ

തുടർച്ചയായ മിസൈൽ-ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. നിലവിലെ സുരക്ഷാ സാഹചര്യത്തിൽ നാലാം തവണയാണ് രാജ്യത്ത് സൈറൺ മുന്നറിയിപ്പ് നൽകുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂർണ ജാഗ്രതയിൽ തുടരുകയാണെന്നും, ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy