വീണ്ടും റെക്കോർഡിട്ട് ദുബായ് ! വെറും 6 മാസത്തിൽ 66,000 ഗോൾഡൻ വിസകൾ, 10 ലക്ഷത്തിലേറെ പുതിയ റെസിഡൻസി പെർമിറ്റുകൾ

ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ 66,000 ഗോൾഡൻ വിസകൾ അനുവദിച്ചതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു. ഇതോടൊപ്പം 10.52 ലക്ഷത്തിലധികം പുതിയ റെസിഡൻസി പെർമിറ്റുകളും അനുവദിച്ചപ്പോൾ, 50 ലക്ഷത്തിലധികം എൻട്രി പെർമിറ്റ് ഇടപാടുകളും ഈ കാലയളവിൽ പൂർത്തിയാക്കി. താമസത്തിനും തൊഴിൽ അവസരങ്ങൾക്കും നിക്ഷേപത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായിയുടെ ആകർഷണം തുടർച്ചയായി വർധിച്ചുവരുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് അധികൃതർ വ്യക്തമാക്കി.

ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ വർഷത്തെ പ്രധാന നേട്ടങ്ങളും വരുംകാല തന്ത്രപരമായ പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. ആദ്യ ആറുമാസത്തിനിടെ 9.10 ലക്ഷത്തിലധികം റെസിഡൻസി പുതുക്കൽ അപേക്ഷകളും വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുബായിലെ വേഗമേറിയ സർക്കാർ സേവനങ്ങളും വർധിച്ചുവരുന്ന താമസാനുമതി ആവശ്യകതയും ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതായി ജി.ഡി.ആർ.എഫ്.എ വിലയിരുത്തി. ദുബായുടെ വികസന കാഴ്ചപ്പാടുകളും റെസിഡൻസി സേവനങ്ങളിലെ പുരോഗതിയും പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെയും അധികൃതർ വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version