കോളടിച്ചല്ലോ! ജസീറ എയർവേയ്‌സ് സമ്മർ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്‌

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സ് ഈ വേനൽക്കാലത്തെ ഏറ്റവും വലിയ യാത്രാ ഓഫർ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ വൻ വിലക്കിഴിവാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. ഈ പരിമിതകാല ഓഫറിലേക്കുള്ള ബുക്കിംഗ് 2026 ജൂൺ 10 മുതൽ ഔദ്യോഗികമായി ആരംഭിക്കും. വൺ-വേ, റിട്ടേൺ ടിക്കറ്റ് നിരക്കുകളിൽ ലഭ്യമാകുന്ന ഈ ഓഫർ സ്വന്തമാക്കാൻ യാത്രക്കാർ J9SUMMER എന്ന പ്രൊമോ കോഡ് ഉപയോഗിക്കേണ്ടതാണ്.

യൂറോപ്പ്, തുർക്കി, മിഡിൽ ഈസ്റ്റ്, സെൻട്രൽ ഏഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ജസീറ എയർവേയ്‌സിന്റെ അന്താരാഷ്ട്ര സമ്മർ നെറ്റ്‌വർക്കിൽ ഈ ഇളവുകൾ ലഭ്യമാണ്. ലണ്ടൻ, മിലാൻ, പ്രാഗ്, ബുഡാപെസ്റ്റ്, ക്രാക്കോവ്, സരയാവോ, ലാർനാക, ടിവാറ്റ്, റ്റ്ബിലിസി, ബാക്കു തുടങ്ങിയ യൂറോപ്യൻ-കോക്കസസ് നഗരങ്ങളും ഇസ്താംബുൾ, അന്റാലിയ, ട്രാബ്‌സോൺ എന്നീ തുർക്കിഷ് നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മിഡിൽ ഈസ്റ്റ്-ഈജിപ്ത് മേഖലയിലെ ദുബായ്, ദോഹ, ബഹ്‌റൈൻ, ബെയ്‌റൂട്ട്, സലാല, ഷാം എൽ ഷെയ്ഖ്, ഹുർഘദ എന്നീ ജനപ്രിയ റൂട്ടുകളിലും ഈ ഓഫർ പ്രയോജനപ്പെടുത്താം.

വേനൽക്കാല അവധിക്കാലത്ത് അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ആദായകരവും എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെ ജസീറ എയർവേയ്‌സ് ആരംഭിച്ച “ഡോണ്ട് ജസ്റ്റ് സീ ദ വേൾഡ്. ഫീൽ ഇറ്റ്” എന്ന സമ്മർ കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആകർഷകമായ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 10 മുതൽ ജസീറ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ബുക്കിംഗ് നടത്താവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version