കുവൈത്തിൽ സന്ദർശന വിസക്കാർക്ക് വീണ്ടും ആശ്വാസം; കാലാവധി ഒരു മാസം കൂടി നീട്ടി, സഹൽ ആപ്പിൽ സന്ദേശങ്ങളെത്തി! എന്നാലും ആശയക്കുഴപ്പങ്ങൾ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിൽ കുടുംബ സന്ദർശന വിസയിൽ കഴിയുന്ന പ്രവാസികൾക്ക് വിസ കാലാവധി ഒരു മാസത്തേക്ക് കൂടി സ്വമേധയാ ദീർഘിപ്പിച്ചു നൽകി. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലും വരും ദിവസങ്ങളിലും വിസ കാലാവധി അവസാനിക്കാനിരിക്കുന്ന പ്രവാസികൾക്ക് കാലാവധി നീട്ടിനൽകിക്കൊണ്ടുള്ള ഔദ്യോഗിക സന്ദേശങ്ങൾ ‘സഹൽ’ (Sahel) ആപ്പ് വഴി ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരി 28-നാണ് സന്ദർശന വിസയിലുള്ളവർക്ക് ആദ്യമായി ഒരു മാസത്തെ കാലാവധി നീട്ടിനൽകിയത്. പിന്നീട് രണ്ട് തവണ കൂടി ഇത്തരത്തിൽ ഓരോ മാസം വീതം ഇളവ് അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഈ മാസം മേയ് 28-ഓടെ പലരുടെയും വിസ കാലാവധി അവസാനിക്കാനിരിക്കെയാണ്, പ്രവാസികൾക്ക് വീണ്ടും ആശ്വാസമേകി ഒരു മാസത്തെക്കുകൂടി സ്വമേധയാ കാലാവധി വർദ്ധിപ്പിച്ചു നൽകിയിരിക്കുന്നത്.

ഇനി വിസ നീട്ടിനൽകാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ പല പ്രവാസികളും ഇതിനകം തന്നെ വൻ തുക നൽകി നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പുതിയ ഇളവ് പെട്ടെന്ന് പ്രഖ്യാപിച്ചതിനാൽ, ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്ത പലർക്കും ഈ ആനുകൂല്യം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.

അതേസമയം, യുദ്ധസാഹചര്യ പശ്ചാത്തലത്തിൽ ആറ് മാസത്തിലധികം നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് അനുവദിച്ച ഇളവുമായി ബന്ധപ്പെട്ട അവ്യക്തത ഇപ്പോഴും തുടരുകയാണ്. ആറ് മാസ പരിധി കഴിഞ്ഞവർക്ക് മൂന്ന് മാസം കൂടി അധിക ഇളവ് അനുവദിച്ച് ഫെബ്രുവരി 28-നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ ആറ് മാസം പൂർത്തിയാകുന്ന ദിവസം അടിസ്ഥാനമാക്കിയാണോ പുതിയ മൂന്ന് മാസം അനുവദിക്കുക, അതോ ഫെബ്രുവരി 28 മുതൽ കൃത്യം മൂന്ന് മാസത്തേക്ക് മാത്രമാണോ ഈ ഇളവ് ബാധകം എന്ന കാര്യത്തിലാണ് ഇപ്പോൾ പ്രധാനമായും ആശയക്കുഴപ്പം നിലനിൽക്കുന്നത്.

ആറ് മാസം രാജ്യത്തിന് പുറത്ത് പൂർത്തിയാകുന്ന ദിവസം മുതൽ അടുത്ത മൂന്ന് മാസം കൂടി ഇളവ് ലഭിക്കുമെന്നാണ് ഈ മേഖലയിലുള്ള ഭൂരിഭാഗം പേരുടെയും വിലയിരുത്തൽ. എങ്കിലും, പ്രവാസികളുടെ ആശങ്കയകറ്റാൻ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ ഒരു വ്യക്തത കൂടി ഉണ്ടാകേണ്ടതുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version